Anonymous
★★★★★
Apr 25, 2025
എൻ്റെ ഭാര്യയുടെ വർഷങ്ങളായുള്ള എഴുതി തീർക്കാൻ കഴിയാത്ത അത്ര പ്രയാസങ്ങൾ (ശക്തമായ വേതനയും ഒരൊറ്റ രാത്രി പോലും നേരാംവണ്ണം ഉറങ്ങാൻ കഴിയാത്ത പ്രയാസങ്ങൾ)എല്ലാം 23/12/2024 ന് കിംസ് ഹോസ്പിറ്റലിൽ വെച്ച് Dr രഞ്ജിത്ത് ഉണ്ണിക്കൃഷ്ണൻ നടത്തിയ സ്‌പൈൻ സർജറിയിലൂടെ ഭേദമായി , ഇന്ന് എൻ്റെ ഭാര്യയും ഞങ്ങൾ കുടുംബങ്ങളും എല്ലാവരും സന്തോഷത്തിലാണ്. 16 വർഷങ്ങൾക്ക് മുൻപേ ഡിസ്കിന്ന് ഓപറേഷൻ ഡോക്ടേഴ്‌സ് പറഞ്ഞതാണ് ഇത്രയും ചെറുപ്രായത്തിൽ ഇത്രയും വലിയ പരീക്ഷണത്തിന് നിൽകണോ എന്നുള്ള കുടുംബങ്ങളുടെയും ചില സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ ഭയപ്പെട്ട് അവസാനം തീരെ ജിവിതത്തിൽ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾക്ക് വരെ കഴിയാത്ത അവസ്ഥയിലാണ് ഞങൾ സോഷ്യൽ മീഡിയ വഴി Dr രഞ്ജിത്ത് ഉണ്ണിക്കൃഷ്ണൻ സാറിനെ കുറിച്ച് അറിയുന്നത്, ഡോക്റ്ററെ കണ്ട് എല്ലാം വിശദമായി സംസാരിച്ചതിൽ ഭയം കുറെ ഇല്ലാതായി. അദ്ദേഹത്തിൻ്റെ സ്പയിൻ സെർജെറിയിൽ ഉള്ള പരിജയ സമ്പത്ത് വല്ലാത്തൊരു മുതൽ കൂട്ടാണ്. ഇവിടെ ദുബായിൽ പ്രസിദ്ധമായൊരു ഹോസ്പിറ്റലിൽ നിന്ന് ഇതേ ഓപറേഷൻ 8മുതൽ 10 മണിക്കൂർ വരെ നീണ്ടുനിൽക്കും രണ്ട് ദിവസം നല്ലാതോതിൽ രക്തം വരും ചുരുങ്ങിയത് 10 മുതൽ15 ദിവസം വരെ അഡ്മിറ്റ് ചെയ്യണം രോഗി വേതനസഹിച്ച് നടക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് വിട്ടിൽപോവാം എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ പകുതി ജിവൻ അവിടെ പോയി, ഇവിടെ കിംസിൽ വെച്ച് Dr 5 മണിക്കൂർ കൊണ്ട് ഓപറേഷൻ പൂർത്തീകരിച്ച് ഓപ്പറേഷനിൽ ചെയ്തതെല്ലാം എനിക്ക് വിശദീകരിച്ച് തന്നു. ഓപറേഷൻ കഴിഞ്ഞ് കൃത്യം 7 മണിക്കൂർ കഴിഞ്ഞപ്പോൾ സ്വന്തമായി നടന്ന് ടോയ്‌ലറ്റിൽ പോയി, രണ്ടാമത്തെ ദിവസം ഡിസ്ചാർജ് ആയി തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലെക്ക് ഞങൾ ട്രെയിൻ യാത്ര ചെയ്ത് .22 ദിവസം കഴിഞ്ഞപ്പോൾ ദുബായിലേക്ക് ഞങൾ യാത്രചെയ്തു.എൻ്റെ ഭാര്യയും ഞങൾ കുടുംബാംഗങ്ങളും ഇന്ന് 100%ഹാപ്പിയാണ്. ഈ.ഒരു വിഷയത്തിൽ ഞാൻ ആർക്കും ഡോക്റ്ററെ പരിചയപെടുത്തി കൊടുക്കും . നിങ്ങൾക്ക് ആർക്കും ഇതിനെ കുറിച്ച് സംശയങ്ങൾ അന്വേഷിക്കാം+00971505850405